ശബരിമല: പ്രത്യേക നിയമ നിര്‍മ്മാണം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഭരണസംവിധാനം മാറ്റുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയതി ഗുപ്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പടെ പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഭരണസംവിധാനം മാറ്റുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയതി ഗുപ്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാര്‍ഗരേഖയുള്ളത് ദേവസ്വംബോര്‍ഡ് ചട്ടങ്ങളിലാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ട് വരുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും ബിജെപി സര്‍ക്കാര്‍ രണ്ടാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും ഇതിന്മേല് തുടര്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്.