പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ്

പ്രളയ ബാധിതര്‍ക്കായി നൂറോളം വീടുകളാണ് ജംഇയ്യത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച് നല്‍കുന്നത്.

Update: 2019-02-19 16:56 GMT

മാവേലിക്കര: കേരളത്തെ പിടിച്ച്കുലുക്കിയ പ്രളയം പിഴുതെറിഞ്ഞ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി മാവേലിക്കരയിലെ കൊല്ലകടവില്‍ നാല് ലക്ഷം രൂപ ചെലവില്‍ ജംഇയ്യത്ത് ഉലമായെ ഹിന്ദ് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ഉദ്‌ബോധനവും നടത്തി. പ്രളയ ബാധിതര്‍ക്കായി നൂറോളം വീടുകളാണ് ജംഇയ്യത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച് നല്‍കുന്നത്.

പുല്‍വാമയില്‍ നടന്ന രക്തച്ചൊരിച്ചിലിനെ അതിശക്തമായി അപലപിച്ച ജംഇയ്യത്ത് അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനിയുടെ സന്ദേശം അറിയിച്ചു കൊണ്ട് ജംഇയ്യത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അബ്ദു ഷക്കൂര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും തീജ്വാലകളെ മാനവികതയുടെ തീര്‍ത്ഥജലം കൊണ്ട് അണക്കണമെന്നും അതിന്റെ ഭാഗം മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ശരീഫ് മൗലവി അല്‍ കൗസരി, സുഫ് യാന്‍ മൗലവി, ഖൈസ് മൗലവി, അന്‍വര്‍ ഹുസൈന്‍ സാഹിബ്, അബ്ദുസ്സലാം മൗലവി, ഷാഫി ഖാസിമി, അബ്ദുല്‍ വാഹിദ് ഹസനി, ഷറഫുദ്ദിന്‍ അസ്ലമി, താരിഖ് അന്‍വര്‍ ഖാസിമി, അബ്ദുല്‍ റഷീദ് ഹസനി, സ്വലാഹുദ്ദീന്‍ ഹാജി, ഫൈസല്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News