പുത്തുമല ഉരുള്‍പൊട്ടല്‍: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി

പുത്തുമലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്.

Update: 2019-08-18 09:42 GMT

വയനാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം. ദുരന്തം നടന്നതിന്റെ ഒന്നര കിലോമീറ്റര്‍ അകലെ പാറകള്‍ക്ക് ഇടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുഷ്‌കരമായ പാതയിലൂടെ കടന്നുവേണം മൃതദേഹത്തിന് അരികില്‍ എത്താന്‍. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ആരുടെതാണ് മൃതദേഹം എന്ന് കണ്ടെത്താനായിട്ടില്ല. ആറ് ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്.

ഇനി ആറ് പേരെയാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്താനുള്ളത്. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആദ്യം സന്നദ്ധപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. പുത്തുമലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്.




Tags:    

Similar News