കൊവിഡ്: അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ആയോധന കലാ പരിശീലന കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: പി സി തോമസ്

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരളത്തിലെ നൂറുകണക്കിന് കരാട്ടേ , കുങ്ഫു , കളരി , എന്നീ ആയോധനകലാ പരിശീലന കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വരുമാനം നിലച്ച പരിശീലന കേന്ദ്രങ്ങളിലെ ഉപകരണങ്ങള്‍ സംരക്ഷിക്കാനാവാതെയും, വാടക നല്‍ക്കാനാവാതെയും, ഭൂരിഭാഗം പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും പി സി തോമസ് വ്യക്തമാക്കി

Update: 2021-08-09 12:16 GMT

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചു പൂട്ടലിന്റെ ഭീഷണി ആയോധന കലാ പരിശീലന കേന്ദ്രങ്ങളെ, പ്രോല്‍സാഹനങ്ങള്‍ നല്‍കി പ്രവര്‍ത്തന ക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്.കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരളത്തിലെ നൂറുകണക്കിന് കരാട്ടേ , കുങ്ഫു , കളരി , എന്നീ ആയോധനകലാ പരിശീലന കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വരുമാനം നിലച്ച പരിശീലന കേന്ദ്രങ്ങളിലെ ഉപകരണങ്ങള്‍ സംരക്ഷിക്കാനാവാതെയും, വാടക നല്‍ക്കാനാവാതെയും, ഭൂരിഭാഗം പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും പി സി തോമസ് വ്യക്തമാക്കി.

ഇവയ്ക്കുള്ള പെര്‍മിറ്റ് രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ പെര്‍മിറ്റുകളുടെ കാലാവഥി രണ്ടു വര്‍ഷത്തേക്കെങ്കിലും നീട്ടി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമമെന്നും പി സി തോമസ് മുഖ്യമന്ത്രിയോടഭ്യര്‍ഥിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍വഴി പുതിയ പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുവാനും അപേക്ഷകള്‍ പുതുക്കുവാനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. വ്യക്തികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന ആയോധനകലാ മേഖലകളെ പല വിദേശ രാജ്യങ്ങളും കൊവിഡ് രോഗ പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പി സി തോമസ് ചൂണ്ടിക്കാട്ടി.

Tags: