സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോൽസവം തൃശ്ശൂരില്‍

ജൂണ്‍ ആറിന് തൃശ്ശൂര്‍ ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഒന്നിലും പതിനൊന്നിലും പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും.

Update: 2019-05-30 05:55 GMT

തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി ഒരുമിച്ചു നടത്തുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോൽസവം ജൂണ്‍ ആറിന് തൃശ്ശൂര്‍ ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് ഒന്നിലും പതിനൊന്നിലും പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് 9.25 നാണ് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യ ക്ഷത വഹിക്കും. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, ടി എന്‍ പ്രതാപന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും.

എംഎല്‍എമാരായ ബി ഡി ദേവസ്സി, മുരളി പെരുനെല്ലി, കെ വി അബ്ദുൽ ഖാദര്‍, ഗീതാഗോപി, വി ആര്‍ സുനില്‍കുമാര്‍, യു ആര്‍ പ്രദീപ്,  കെ രാജന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രഫ. കെ യു അരുണന്‍, അനില്‍ അക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ ആശംസ നേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ കലക്ടര്‍ ടി വി അനുപമ, ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ ഡോ. പി കെ ജയശ്രീ, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ എ ഫറൂഖ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, സമഗ്രശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പൊതു വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും പ്രോജക്ട് ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News