ബജറ്റ് ജനക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ളതെന്ന് എം എ യൂസഫലി

കൊവിഡ് വ്യാപനം സാമ്പത്തിക - ആരോഗ്യ മേഖലകലകളടക്കം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള രണ്ടാം കൊവിഡ് പാക്കേജ് യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്.സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്.

Update: 2021-06-04 11:58 GMT

കൊച്ചി: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സാര്‍വ്വജന ക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ളതാണെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പറഞ്ഞു. കൊവിഡ് വ്യാപനം സാമ്പത്തിക,ആരോഗ്യ മേഖലകലകളടക്കം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള രണ്ടാം കൊവിഡ് പാക്കേജ് യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്.

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്. പ്രധാനമായും പ്രവാസികളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രത്യേക വ്യായ്പാ പദ്ധതി ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം നല്‍കും.

അത് കൂടാതെ യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്ന നടപടികള്‍ പ്രശംസനീയമാണ്.പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിയത് ജനങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

Tags: