യഥാര്‍ഥ ബദല്‍ എസ്ഡിപിഐ :ഇ എം അബ്ദുറഹ്മാന്‍

ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി നല്‍കുന്ന വിഷയത്തില്‍ പോലും ഇടതുപക്ഷവും വലതുപക്ഷവും പിന്‍മാറിയപ്പോള്‍ ധീരമായി മുന്നോട്ടു വന്നത് എസ് ഡി പി ഐ ആണെന്നും ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു

Update: 2021-04-03 15:24 GMT

കളമശ്ശേരി : ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് യഥാര്‍ഥ ബദല്‍ എസ്ഡിപിഐ ആണെന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം ഇ എം അബ്ദുറഹ്മാന്‍.കളമശ്ശേരി മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് കുന്നുകരയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി നല്‍കുന്ന വിഷയത്തില്‍ പോലും ഇടതുപക്ഷവും വലതുപക്ഷവും പിന്‍മാറിയപ്പോള്‍ ധീരമായി മുന്നോട്ടു വന്നത് എസ് ഡി പി ഐ ആണെന്നും ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാനവാസ് കൊടിയന്‍, മണ്ഡലം സെക്രട്ടറി നാസിം പുളിക്കല്‍, എസ് ഡി പി ഐ കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ്, കുന്നുകര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ദുല്‍ഫിക്കര്‍ ഷാ സംസാരിച്ചു

Tags:    

Similar News