നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 11,183 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി

ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായാണ് പോസ്റ്റല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Update: 2021-03-28 04:48 GMT

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് 35.5% പൂര്‍ത്തിയായി. മാര്‍ച്ച് 26 നാരംഭിച്ച പോസ്റ്റല്‍ വോട്ടിംഗില്‍ ഇതുവരെ ആകെ 11,,183 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായാണ് പോസ്റ്റല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ നിയോജകമണ്ഡലത്തിലും മാര്‍ച്ച് 27 ന് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ഇപ്രകാരമാണ്.പെരുമ്പാവൂര്‍ - 992,അങ്കമാലി - 1138,ആലുവ - 660,കളമശേരി - 623,പറവൂര്‍ - 854,വൈപ്പിന്‍ - 714,കൊച്ചി - 310,തൃപ്പൂണിത്തുറ - 557,എറണാകുളം - 650,തൃക്കാക്കര- 563,കുന്നത്തുനാട് - 564,പിറവം - 1350,മുവാറ്റുപുഴ - 997,കോതമംഗലം - 1211 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags:    

Similar News