നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി;കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനുമായി കെ സി ജോസഫ്

കോണ്‍ഗ്രസില്‍ മേജര്‍ ഓപ്പറേഷന്‍ അനിവാര്യമാണെന്ന് കെ സി ജോസഫ്.മല്‍സരിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളോടും സംസ്ഥാനത്തെ 14 ഡിസിസി പ്രസിഡന്റുമാരോടും പാര്‍ട്ടി നേതൃത്വം റിപ്പോര്‍ട്ടു വാങ്ങണം. അടിയന്തരമായി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി വിളിച്ചുചേര്‍ക്കണം

Update: 2021-05-04 05:02 GMT

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റുവാങ്ങിയ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നു.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവുമായ കെ സി ജോസഫ്.കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യമാണ് തോല്‍വിക്കുകാരണമെന്ന് കെ സി ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മല്‍സരിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളോടും സംസ്ഥാനത്തെ 14 ഡിസിസി പ്രസിഡന്റുമാരോടും അടിയന്തരമായി പാര്‍ട്ടി നേതൃത്വം റിപ്പോര്‍ട്ടു വാങ്ങണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. അടിയന്തരമായി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി വിളിച്ചുചേര്‍ക്കണം.കോണ്‍ഗ്രസിന്റെ പരാജയത്തില്‍ നേതൃതത്തിന് ഉത്തരവാദിത്വമുണ്ട്.താഴേത്തട്ടില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനമില്ലാത്ത അവസ്ഥയാണ്.

ജംബോ കമ്മിറ്റികളാണ്.ഡിസിസികളില്‍ 70,80,100 ഒക്കെയാണ് ഭാരവാഹികള്‍.ആരും ആരോടും ഉത്തരം പറയേണ്ടതില്ലെന്നതാണ് അവസ്ഥയാണ്.കെപിസിസി ഭാരവാഹികളെ കണ്ടാല്‍ പോലും അറിയാന്‍ പാടില്ലാത്ത അവസ്ഥയാണ്.കോണ്‍ഗ്രസില്‍ മേജര്‍ ഓപ്പറേഷന്‍ അനിവാര്യമാണെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.

Tags:    

Similar News