ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍

യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡോ കെ എസ് മനോജിനെതിരെ 11,644 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി പി ചിത്തരഞ്ജന്‍ വിജയിച്ചത്

Update: 2021-05-02 10:41 GMT

ആലപ്പുഴ: ആലപ്പുഴ നിയോജമകണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ പി ചിത്തരഞ്ജന്‍ വിജയം.യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡോ കെ എസ് മനോജിനെതിരെ 11,644 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി പി ചിത്തരഞ്ജന്‍ വിജയിച്ചത്.ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി 21,65 വോട്ടുകള്‍ നേടി.

കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡോ.ടി എം തോമസ് ഐസക്ക് 31,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആലപ്പുഴയില്‍ വിജയിച്ചത്.എന്നാല്‍ തോമസ് ഐസക്ക് നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ചിത്തരഞ്ജന് കഴിഞ്ഞില്ലെങ്കിലും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു.

Tags: