മമ്മൂട്ടി വോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളുടെ ശ്രമം; ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ

മമ്മൂട്ടി വോട്ടുചെയ്യുന്നത് പകര്‍ത്താന്‍ ബുത്തിനു മുന്നില്‍ ദൃശ്യമാധ്യമങ്ങള്‍ കൂട്ടത്തോടെ ശ്രമിച്ചതോടെയാണ് ഇതിനെതിരെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ പ്രതിഷേധവുമായി എത്തിയത്.സാധാരണ ജനത്തിനില്ലാത്ത എന്തവകാശമാണ് മമ്മൂട്ടിക്കുളളതെന്നും മമ്മൂട്ടി വോട്ടുചെയ്യാന്‍ എത്തിയെന്നു വെച്ച് മറ്റാര്‍ക്കും സൗകര്യങ്ങള്‍ വേണ്ടേയെന്നും ഇവര്‍ ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധം

Update: 2021-04-06 09:25 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ടു ചെയ്യാനെത്തിയതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയതിനെതിനെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ.പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് മമ്മൂട്ടി ഭാര്യയ്‌ക്കൊപ്പം വോട്ടു ചെയ്യാന്‍ എത്തിയത്.മമ്മൂട്ടി വോട്ടുചെയ്യുന്നത് പകര്‍ത്താന്‍ ബുത്തിനു മുന്നില്‍ ദൃശ്യമാധ്യമങ്ങള്‍ കൂട്ടത്തോടെ ശ്രമിച്ചതോടെയാണ് ഇതിനെതിരെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ പ്രതിഷേധവുമായി എത്തിയത്.


സാധാരണ ജനത്തിനില്ലാത്ത എന്തവകാശമാണ് മമ്മൂട്ടിക്കുളളതെന്നും മമ്മൂട്ടി വോട്ടുചെയ്യാന്‍ എത്തിയെന്നു വെച്ച് മറ്റാര്‍ക്കും സൗകര്യങ്ങള്‍ വേണ്ടേയെന്നും ഇവര്‍ ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധം ഉയര്‍ത്തിയത്.ഇതോടെ മാധ്യമ പ്രവര്‍ത്തകരുമായി വാക്കേറ്റമായി.തുടര്‍ന്ന് പോലിസ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറി വരാന്തയില്‍ നിന്നും ബലമായി തള്ളിനീക്കുകയായിരുന്നു.ഇതിനിടയില്‍ മമ്മൂട്ടിയും ഭാര്യയയും വോട്ടു ചെയ്തു പുറത്തേക്കിറങ്ങിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.

Tags:    

Similar News