വിദേശ ആവശ്യം വര്‍ധിക്കുന്നു; ലക്ഷ്യം നൂറു കോടിയുടെ കൈത്തറി വില്‍പന- മന്ത്രി

ചൈന, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൈത്തറി നൂല്‍ കയറ്റി അയക്കുന്നുണ്ട്. കണ്ണൂര്‍ സ്പിന്നിംഗ് മില്ലിന് മ്യാന്‍മറില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-09-04 10:54 GMT

തിരുവനന്തപുരം: നൂറു കോടി രൂപയുടെ കൈത്തറി തുണികളുടെ വില്‍പനയാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരില്‍ ഹാന്‍ടെക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കൈത്തറിക്ക് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ്. ചൈന, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൈത്തറി നൂല്‍ കയറ്റി അയക്കുന്നുണ്ട്. കണ്ണൂര്‍ സ്പിന്നിംഗ് മില്ലിന് മ്യാന്‍മറില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി എസ് ശിവകുമാര്‍ എം.എല്‍.എ, കൗണ്‍സിലര്‍ എം വി ജയലക്ഷ്മി, ഹാന്റ്ലൂം ഡയറക്ടര്‍ കെ സുധീര്‍, കൈത്തറി ബോര്‍ഡ് പ്രസിഡന്റ് പെരിങ്ങമല വിജയന്‍, അംഗം അറയ്ക്കല്‍ ബാലന്‍, എം.ഡി കെ എസ് അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News