കശ്മീര്‍ പോസ്റ്റര്‍: രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഉടനടി ഹിംസാത്മക ഫലങ്ങള്‍ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുന്‍പ് സമാനമായ പല കേസുകളിലെയും വിധികളില്‍ സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായിട്ടുണ്ട്.

Update: 2019-02-23 15:41 GMT

കോഴിക്കോട്: കശ്മീര്‍ പ്രശ്‌നം പറയുന്ന പോസ്റ്ററുകള്‍ പതിച്ചതിന്റെ പേരില്‍ മലപ്പുറം ഗവ.കൊളേജിലെ വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം(ആര്‍എസ്എഫ്) എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ റിന്‍ഷാദ്, ഫാരിസ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 124 എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കശ്മീര്‍ പ്രശ്‌നം പറയുന്ന പോസ്റ്റര്‍ പതിച്ച മലപ്പുറം ഗവണ്മെന്റ് കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കേസ് എടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.

'പള്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കശ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുക' എന്ന പോസ്റ്ററിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 124 (എ) ചുമത്തി കേസെടുത്തത് എന്നാണ് പൊലീസ് അറിയിച്ചത്. കാംപസില്‍ പതിച്ച പോസ്റ്ററുകള്‍ 'രാജ്യദ്രോഹപരമാണെന്ന്' കാണിച്ച് കൊളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ കസ്റ്റഡിയിലാണ്.



രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പോസ്റ്ററിന്റെ പേരിലാണ് കോളജ് പ്രിന്‍സിപ്പലിന്റെ നടപടി. പള്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ കശ്മീരി വിദ്യാര്‍ഥികളും വ്യാപാരികളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധമറിയിച്ചുകണ്ടു റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പോസ്റ്റര്‍ പതിച്ചതെന്നാണ് വിവരം.





ഉടനടി ഹിംസാത്മക ഫലങ്ങള്‍ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുന്‍പ് സമാനമായ പല കേസുകളിലെയും വിധികളില്‍ സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായിട്ടുണ്ട്.

ഇന്ത്യയിലുടനീളം ഭരണകൂടത്തിനെതിരായ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ പല സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ചും വ്യക്തികളെ പൊതുവായും രാജ്യദ്രോഹ കുറ്റം ചുമത്തുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ബ്രിട്ടന്‍ അടക്കമുള്ള പല രാജ്യങ്ങളിലും രാജ്യദ്രോഹ നിയമങ്ങള്‍ എടുത്ത് കളഞ്ഞിട്ടുണ്ട് എന്നതിനാല്‍ നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള സെക്ഷന്‍ 124 (എ) എന്ന വകുപ്പ് എടുത്തു കളയുന്നത് സംബന്ധിച്ചും ആലോചനകള്‍ ഉണ്ടാകണമെന്നും ഞങ്ങള്‍ കരുതുന്നു. വ്യക്തികളുടെയും വിദ്യാര്‍ഥികളുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും രാജ്യദ്രോഹമെന്നു മുദ്ര കുത്തുന്നത് കലാലയ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ തന്നെയും അന്തസത്തയെ പിറകോട്ടടുപ്പിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഹനിക്കുന്ന ഈ നടപടിയില്‍ നിന്ന് കോളജ് അധികൃതരും ഭരണകൂടവും പിന്‍വാങ്ങണമെന്ന് ഈ പ്രസ്താവന ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രക്ഷോഭത്തില്‍ എല്ലാവരും പങ്കുചേരണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.


പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍:

എ വാസു (ആക്റ്റിവിസ്റ്റ് ),

വി പ്രഭാകരന്‍ (ആക്റ്റിവിസ്റ്റ് ),

ഡോ. ഷീബ കെ. എം (കാലടി സംസ്‌ക്യത സര്‍വകലാശാല),

കെ കെ ബാബുരാജ് (ആക്റ്റിവിസ്റ്റ്), ഡോ. ടി ടി ശ്രീകുമാര്‍ (ഇഎഫ്എല്‍യു, ഹൈദരാബാദ്),

ഡോ. ജെനി റൊവീന (ഡല്‍ഹി യൂ: സിറ്റി), ഡോ. എം എച് ഇല്യാസ് (എംജി യൂ: സിറ്റി , കോട്ടയം),

എ എസ് അജിത് കുമാര്‍ (ആക്റ്റിവിസ്റ്റ്),

സകരിയ ( ഫിലിം ഡയറക്റ്റര്‍),

ഡോ. കാര്‍മല്‍ ക്രിസ്റ്റി കെ ജെ ( യൂ: സിറ്റി ഓഫ് ലെയ്ഡന്‍ , നെതര്‍ലാന്‍ഡ്‌സ് ),

അഡ്വ. എസ്.ഷാനവാസ് (ആക്റ്റിവിസ്റ്റ് ),

അഡ്വ.എംകെ ഹരികുമാര്‍ ( ആക്റ്റിവിസ്റ്റ് ),

വിജയന്‍ എം ജെ ( പാക്കിസ്ഥാന്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് & ഡമോക്രസി, ന്യൂ ഡല്‍ഹി),

അനില്‍ തറയത്ത് വര്‍ഗീസ് ( ഡല്‍ഹി ഫോറം, ന്യൂ ഡല്‍ഹി),

അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി (ആക്റ്റിവിസ്റ്റ് ),

കുര്യാക്കോസ് മാത്യു ( ഐ ഐ ടി മുംബൈ), ഗാര്‍ഗി ഹരിതകം ( ക്വയര്‍ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് ), ഡോ. മൈത്രി പ്രസാദ് (ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് , ഡെല്‍ഹി, ഡോ. വര്‍ഷ ബഷീര്‍ ( യൂനി വേഴ്‌സിറ്റി ഓഫ് ബെര്‍ക്ക് ലി, യു. എസ് എ), ഡോ. ഫിലോസ് കോശി (ഐ ഐ ടി ചെന്നൈ), രൂപേഷ് കുമാര്‍ ( ഡോക്യുമെന്റെറി സംവിധായകന്‍), ഷിബി പീറ്റര്‍ (സിഎസ്എസ്‌സി , കോട്ടയം), മൃദുല ഭവാനി (ജേണലിസ്റ്റ്), റെനി ഐലിന്‍ ( എന്‍ സി എച് ആര്‍ ഒ ), അനൂപ് വി.ആര്‍ ( ആക്റ്റിവിസ്റ്റ് ), അഡ്വ. ശാരിക പള്ളത്ത് (ആക്റ്റിവിസ്റ്റ് ), അഡ്വ. അബ്ദുല്‍ കബീര്‍ ( ആക്റ്റിവിസ്റ്റ് ), അഗസ്റ്റ് സെബാസ്റ്റ്യന്‍ (ജേണലിസ്റ്റ്), ശ്രുതീഷ് കണ്ണാടി ( അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, പോണ്ടിച്ചേരി യൂ: സിറ്റി), വിനില്‍ പോള്‍ ( ജെ എന്‍ യു, ഡല്‍ഹി ), പ്രശാന്ത് കോളിയൂര്‍ ( ആക്റ്റിവിസ്റ്റ് ), എ എം നദ്‌വി (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അബ്ദുല്‍ കരീം യു. കെ ( ആക്റ്റിവിസ്റ്റ് ), മുഹമ്മദ് ഫര്‍ഹാദ് ( ആക്റ്റിവിസ്റ്റ്), കമല്‍ സി നജ്മല്‍ ( ആക്റ്റിവിസ്റ്റ്), സിമി കോറോട്ട് ( അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, യൂ: സിറ്റി ഓഫ് ഹൈദരാബാദ്), സ്‌നേഹ എയ്ഞ്ചല്‍ ( ആക്റ്റിവിസ്റ്റ് ), ലദീദ സഖലൂന്‍ (ആക്റ്റിവിസ്റ്റ്), അസ്മ നസ്‌റിന്‍ (ആക്റ്റിവിസ്റ്റ്), പ്രസന്നന്‍(ആക്റ്റിവിസ്റ്റ്),

അനു കെ ആന്റണി (ഐ.ഐ.റ്റി മുംബൈ), ശ്രീകാന്ത് ( പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ), നിഷ ടി ( ജെ എന്‍ യു , ന്യൂ ഡല്‍ഹി), നാസര്‍ മാലിക് ( മ്യുസിഷന്‍ & ആക്റ്റിവിസ്റ്റ്), ഡോ. റെജി ദേവ് ( ആക്റ്റിവിസ്റ്റ്), ശ്രീരാഗ് പൊയ്ക്കാടന്‍ ( അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, യൂ: സിറ്റി ഓഫ് ഹൈദരാബാദ്), നോയല്‍ മറിയം ജോര്‍ജ് ( ജെ എന്‍ യു, ഡല്‍ഹി), വസീം ആര്‍ എസ് (ജെഎന്‍യു , സല്‍ഹി), അഡ്വ. ഹാഷിര്‍ കെ ( ഡോക്യുമെന്ററി ഡയറക്റ്റര്‍), ഉമ്മുല്‍ ഫായിസ ( ജെ എന്‍ യു , ഡല്‍ഹി), അഡ്വ. അമീന്‍ ഹസന്‍ (ആക്റ്റിവിസ്റ്റ് ), അഡ്വ. അഹമദ് ഫായിസ് ( ആക്റ്റിവിസ്റ്റ് ), ജാസ്മിന്‍ പി കെ ( ആക്റ്റിവിസ്റ്റ് ), ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍ (ഇ എഫ് എല്‍ യു , ഹൈദരാബാദ്), റോസ ഫെലിഷ്യ ( ദലിത് ബ്ലാക്ക് ട്രാന്‍സ് ആക്റ്റിവിസ്റ്റ്, ബാംഗ്ലൂര്‍ ), ഷൈമ പച്ച ( ആക്റ്റിവിസ്റ്റ്, ഡോ. കെ. അഷ്‌റഫ് ( യൂ: സിറ്റി ഓഫ് ജോഹനസ്ബര്‍ഗ്, ദക്ഷിണാഫ്രിക്ക), കമാല്‍ വേങ്ങര ( ആക്റ്റിവിസ്റ്റ് ), പി കെ സാദിഖ് ( ഇ എഫ് എല്‍ യു , ഹൈദരാബാദ്), ശബരി (ആക്റ്റിവിസ്റ്റ്), താഹിര്‍ ജമാല്‍ ( യൂ: സിറ്റി ഓഫ് ഹൈദരാബാദ്), ശബീബ് മമ്പാട് ( ജാമിയ മിലിയ ഇസ്ലാമിയ, ഡല്‍ഹി), അഖു ചിങാങ്ബം ( ഇംഫാല്‍ ടാക്കീസ്), പ്രശാന്ത് സുബ്രഹ്മണ്യന്‍ ( ഏഷ്യന്‍ സ്പീക്‌സ് ), ബി എസ് ബാബുരാജ് (ജേണലിസ്റ്റ്), പി എ കുട്ടപ്പന്‍ ( ആക്റ്റിവിസ്റ്റ്), അംബിക ( ജേണലിസ്റ്റ് ), ഡോ. സുദീപ് കെ. എസ് ( എന്‍ ഐ റ്റി കാലിക്കറ്റ് ), ഡോ. നാരായണന്‍ ശങ്കരന്‍ ( ആക്റ്റിവിസ്റ്റ് ), ഡോ. ഒ കെ സന്തോഷ് ( മദ്രാസ് യൂ: സിറ്റി), ചന്ദ്രമോഹന്‍ ( ദലിത് കവി), ദീപ്തി ശ്രീറാം (ജേണലിസ്റ്റ്), അനില്‍കുമാര്‍ ടി എസ് ( ആക്റ്റിവിസ്റ്റ് ), ഫസറുദ്ദീന്‍ (ജേണലിസ്റ്റ്), സിപി നഹാസ് (പുരോഗമന യുവജന പ്രസ്ഥാനം), റെനോ പാണങ്ങാട്ട് (ജേണലിസ്റ്റ്), ജി ഉഷാകുമാരി (എഴുത്തുകാരി ), അബ്ദുല്‍ ജബ്ബാര്‍ (ആക്ടിവിസ്റ്റ്), അഫ്താബ് ഇല്ലത്ത് (ആക്ടിവിസ്റ്റ്), നിഖില ഹെന്റി (എഴുത്തുകാരി, ജേണലിസ്റ്റ്), എംഎസ് ശ്രീരേഖ (യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ).

Tags:    

Similar News