കാസര്‍കോഡ് കൊലപാതകം: പ്രതി പീതാംബരന്റെ വീട് അടിച്ചു തകര്‍ത്തു

സിപിഎം നേതൃത്വം അറിയാതെ പീതാംബരന്‍ കൊല നടത്തില്ലെന്ന് ഭാര്യയും മകളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Update: 2019-02-21 04:06 GMT

കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ പീതാംബരന്റെ വീട് അടിച്ച് തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല തകര്‍ത്ത അജ്ഞാത സംഘം തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചിട്ടുണ്ട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും നശിപ്പിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.

സംഭവത്തില്‍ ബേക്കല്‍ പൊലിസ് കേസെടുത്തു. അക്രമം നടന്നതിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് മാറി. ഇവര്‍ക്ക് പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതൃത്വം അറിയാതെ പീതാംബരന്‍ കൊല നടത്തില്ലെന്ന് ഭാര്യയും മകളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Tags:    

Similar News