ആറരവയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും

കാഞ്ഞങ്ങാട് സ്വദേശി എച്ച് എന്‍ രവീന്ദ്രനെതിരേയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

Update: 2019-12-10 09:50 GMT

കാഞ്ഞങ്ങാട്: ആറരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 63 കാരന് പത്തുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും. കാഞ്ഞങ്ങാട് സ്വദേശി എച്ച് എന്‍ രവീന്ദ്രനെതിരേയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2016 മെയ് ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസി രവീന്ദ്രന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ലൈംഗികപീഡനമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അന്ന് തന്നെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുര്‍ഗ് പൊലിസാണ് കേസന്വേഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണ്ടിവരുമെന്നും കോടതി അറിയിച്ചു.









Tags:    

Similar News