കണ്ണൂര്‍ സര്‍വ്വകലാശാല വി സി പുനര്‍ നിയമനം: അപ്പീല്‍ ഹരജി ഫയലില്‍ സ്വീകരിച്ചു; ഹൈക്കോടതി നോട്ടീസ് അയച്ചു

സര്‍വ്വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് കൈമാറാനും കോടതി നിര്‍ദ്ദേശം നല്‍കി.കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം തടയണമെന്നാവശ്യപ്പെട്ടു സെനറ്റ്,അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളാണ് അപ്പീല്‍ ഹരജിയുമായി ഡിവീഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Update: 2021-12-17 06:14 GMT

കൊച്ചി:കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. വിശദീകരണം തേടി എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.സര്‍വ്വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് കൈമാറാനും കോടതി നിര്‍ദ്ദേശം നല്‍കി.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം തടയണമെന്നാവശ്യപ്പെട്ടു സെനറ്റ്,അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളാണ് അപ്പീല്‍ ഹരജിയുമായി ഡിവീഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹരജി ക്രിസ്മ മസ് അവധിക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ ഇവര്‍ അപ്പീല്‍ നല്‍കിയത്.

യുജിസി ചട്ടവും കണ്ണൂര്‍ സര്‍വകലാശാല ചട്ടവും മറികടന്നാണ് വിസി നിയമനം നടത്തിയതെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വി സിയെ കാലാവധി കഴിഞ്ഞ ശേഷം വീണ്ടും നിയമിക്കുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചു.

Tags:    

Similar News