വീടാക്രമണം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

ആര്‍എസ്എസ് നിയന്ത്രിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികളുടെ നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഇത്തരം വിഭാഗത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Update: 2019-01-23 05:45 GMT

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും, മന്ന മഹല്ല് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ ബി പി അബ്ദുള്ളയുടെ മന്നയുടെ വീടിന് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. മന്നയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഒരു ആരാധനലവുമായി ബദ്ധപ്പെട്ട് ജനങ്ങളുടെ വഴി തടഞ്ഞുള്ള അനധികൃത നിര്‍മ്മാണത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേതൃത്വം നല്‍കിയതാണ് ആക്രമണത്തിന് കാരണം. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം പ്രശ്‌നം സൃഷ്ടിക്കാനും ജനകീയ പോരാട്ടങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികളുടെ നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഇത്തരം വിഭാഗത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. സംഭവ സ്ഥലം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് , അഴികോട് മണ്ഡലം പ്രസിഡണ്ട് മുസ്തഫ നാറാത്ത്, സെക്രട്ടറി സുനീര്‍, മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് മയ്യില്‍, എസ്ഡിപിഐ വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് സൈദ് , നസീര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Tags:    

Similar News