കൂത്തുപറമ്പില്‍ ടിപ്പര്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു; രണ്ട് വാഹനങ്ങളും കത്തിനശിച്ചു

Update: 2019-07-07 08:04 GMT

കണ്ണൂര്‍: തലശ്ശേരി കൂത്തുപറമ്പ് റോഡില്‍ മെരുവമ്പായില്‍ ടിപ്പര്‍ ലോറിയും ബൊലാറോ ജീപ്പും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഏതാനും പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.  

Tags: