കണ്ണന്‍ ഗോപിനാഥനെ വിട്ടയക്കണം; കാംപസ് ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ചിന് നേരേ ജലപീരങ്കി

മ്യൂസിയം പരിസരത്തുനിന്ന് പ്രതിഷേധം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു.

Update: 2020-01-04 13:57 GMT

തിരുവനന്തപുരം: യുപിയില്‍ കണ്ണന്‍ ഗോപിനാഥ് ഐഎഎസ്സിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയം പരിസരത്തുനിന്ന് പ്രതിഷേധം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു.


 ശേഷം നടന്ന പ്രതിഷേധ യോഗം കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി എം മുഹമ്മദ് റിഫ, ജില്ലാ നേതാക്കളായ അംജദ് കണിയാപുരം, സജീര്‍ കല്ലമ്പലം എന്നിവര്‍ നേതൃത്വം നല്‍കി. 


 


Tags: