ബിഡിജെഎസിനെതിരെ കാനം; എന്‍ഡിഎക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ട
ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: എന്‍ഡിഎ വിട്ട് ബിഡിജെഎസ് എല്‍ഡിഎഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിഡിജെഎസിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കേണ്ടതില്ല. എൻഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ടെന്നും കാനം വ്യക്തമാക്കി.
ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും ഓടി കയറാവുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.