പൗരത്വ ഭേദഗതി നിയമം: മഴവില്‍ പ്രതിരോധവുമായി കമല്‍ സി നജ്മല്‍

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പരിപാടിയുടെ ഭാഗമാവാമെന്ന് കമല്‍ സി നജ്മല്‍ പറഞ്ഞു.

Update: 2019-12-17 13:06 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മഴവില്‍ പ്രതിരോധവുമായി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മല്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ നാളെ രാവിലെ ഏഴ്മണിമുതലാണ് പരിപാടി തുടങ്ങുക.

സംഘ കുരിശില്‍ പൗരത്വത്തിന്റ പേരില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ കമല്‍ സി നജ്മല്‍ തൂങ്ങിക്കിടന്ന് പ്രതിഷേധം രേഖപ്പെടുത്തും. കൂടെ അദ്ദേഹത്തിന്റെ മകളുമുണ്ടാകും. ഒരു മുസ്‌ലിമിനെ കഴുത്തില്‍ കയര്‍കെട്ടി വലിച്ച് പ്രകടനമായി കൊണ്ടുവന്ന് വലിയ സംഘക്കുരിശില്‍ തൂക്കിയിടുന്നു. പിന്നെ പൗരത്വ പരിശോധന നടക്കുന്നു.

പൗരത്വ പരിശോധന നടത്തുന്ന തോക്കേന്തിയ വിദഗ്ധ സംഘം കൂടെയുണ്ടാവും. വൈകിട്ട് ആറു വരെ കുരിശില്‍ കിടക്കും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പരിപാടിയുടെ ഭാഗമാവാമെന്ന് കമല്‍ സി നജ്മല്‍ പറഞ്ഞു. അവരവരുടെ കൊടികള്‍ പിടിച്ച് വരാമെന്നും ദഫ് പോലെയുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് കലാവിരുന്നുകള്‍ സംഘടിപ്പിക്കാമെന്നും കമല്‍ സി നജ്മല്‍ അറിയിച്ചു.

Tags:    

Similar News