കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍പ്പനച്ചരക്കാക്കുന്നു: സി രവീന്ദ്രനാഥ്

ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി എറണാകുളം റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ഖാദി ഗ്രാമ വ്യവസായ വളര്‍ച്ചയും കരുതലും ദ്വിദിന ശില്‍പശാല സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

Update: 2021-10-27 15:12 GMT

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ധന മൂലധന ആധിപത്യത്തിന് അവസരമൊരുക്കി രാജ്യത്തെ വില്‍പ്പനച്ചരക്കാക്കുകയാണെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്. ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി എറണാകുളം റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ഖാദി ഗ്രാമ വ്യവസായ വളര്‍ച്ചയും കരുതലും ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവും മാനവികതയും ഒരുപോലെ പോകുമ്പോള്‍ വികസനം ഉണ്ടാകുമെന്നും ഇതില്‍ ഒന്ന് താഴോട്ട് പോയാല്‍ അതിലൂടെ മുതലാളിത്തം കടന്നുകയറി മനുഷ്യര്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കി വര്‍ഗീയത വളര്‍ത്തും എന്നും അദ്ദേഹം പറഞ്ഞു.സി ഐ റ്റി യു സംസ്ഥാന പ്രസിഡന്റും ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു

ഖാദി ബോര്‍ഡ് മെമ്പര്‍ ടി വി ബേബി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത്, വി ഷിബു, എസ് സജീവ്, കെ ജി വേണുഗോപാല്‍ പങ്കെടുത്തു. ചടങ്ങില്‍ ഖാദി ബോര്‍ഡ് എറണാകുളം പ്രോജക്ട് ഓഫീസര്‍ കെ പി അബുവിന് യാത്രയയപ്പ് നല്‍കി.

Tags:    

Similar News