തന്ത്രി സ്ഥാനം ചോദ്യം ചെയ്യരുതെന്ന് താഴമണ്‍ കുടുംബം; തന്ത്രിമാരെ മാറ്റിയ ചരിത്രമുണ്ടെന്ന് മന്ത്രി

തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.

Update: 2019-01-09 02:20 GMT

പത്തനംതിട്ട: തന്ത്രി സ്ഥാനം പരശുരാമനില്‍ നിന്ന് ലഭിച്ചതാണെന്നും തന്ത്രിയുടെ അധികാരത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്നും താഴമണ്‍ കുടുംബം. ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും താഴമണ്‍ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. താഴമന്‍ കുടുംബത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെത്തി. തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. വിശദീകരണം നല്‍കേണ്ടതിന് പകരം പരസ്യപ്രസ്താവന നടത്തിയത് അനുചിതമായെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താഴമണ്‍ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. നടയടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News