വികസന കാഴ്ചപ്പാടില്‍ ഇടതുപക്ഷത്തിനൊപ്പം തുടരും; തൃക്കാക്കരയിലെ പരാജയം സിപിഎം വിശദമായി പഠിക്കണം: കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് സിപിഎം വിശദമായി പഠിക്കണമെന്നും കെ വി തോമസ് പറഞ്ഞു.തൃക്കാക്കരയില്‍ ഇത്രയും വലിയ രീതിയില്‍ ഉമാ തോമസ് വിജയിക്കുമെന്ന് യുഡിഎഫ് പോലും വിശ്വസിച്ചിരുന്നില്ല

Update: 2022-06-04 09:36 GMT

കൊച്ചി: വികസന കാഴ്ചപ്പാടില്‍ ഇടതുപക്ഷത്തിനൊപ്പം തുടരാനാണ് തന്റെ തീരുമാനമെന്നും തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും കെ വി തോമസ്.കൊച്ചിയില്‍ സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് സിപിഎം വിശദമായി പഠിക്കണമെന്നും കെ വി തോമസ് പറഞ്ഞു.തൃക്കാക്കരയില്‍ ഇത്രയും വലിയ രീതിയില്‍ ഉമാ തോമസ് വിജയിക്കുമെന്ന് യുഡിഎഫ് പോലും വിശ്വസിച്ചിരുന്നില്ല.

സഹതാപ തരംഗമാണോ അതോ കെ റെയിലിനോടുള്ള എതിര്‍പ്പാണോ?ഇക്കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണ്.തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ പ്രചാരണം മികച്ചതായിരുന്നു.എല്ലാ സിസ്റ്റമാറ്റിക്കായിട്ടായിരുന്നു നടന്നത്.സിപിഎമ്മിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.രാഷ്ട്രീയത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്.പരാജയം വരുമ്പോള്‍ അമിതാമായി ദുഖിക്കുകയും ജയിക്കുമ്പോള്‍ അമിതമായി ആഹ്ലാദിക്കുകയും ചെയ്യുമെന്നും കെ വി തോമസ് പറഞ്ഞു.

Tags:    

Similar News