കെ റെയില്‍ വരും,നടപടികള്‍ തുടരും: ഇ പി ജയരാജന്‍

ഒരു സംഘര്‍ഷമുണ്ടാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല.സംഘര്‍ഷമുണ്ടാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു വികസനപ്രവര്‍ത്തനത്തെയും ഏതു നല്ലകാര്യത്തെയും എതിര്‍ക്കുക എന്നതാണ് ചെയ്യുന്നത്

Update: 2022-05-16 09:59 GMT

കൊച്ചി: കെ റെയില്‍ വരുമെന്നും ഇതിന്റെ ഭാഗമായുള്ള നടപടികള്‍ തുടരുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കല്ല് തന്നെ ഇടണമെന്നില്ല.സാറ്റ്‌ലൈറ്റ് സര്‍വ്വേയുണ്ട്.ഒരു സംഘര്‍ഷമുണ്ടാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല.സംഘര്‍ഷമുണ്ടാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു വികസനപ്രവര്‍ത്തനത്തെയും ഏതു നല്ലകാര്യത്തെയും എതിര്‍ക്കുക എന്നതാണ് ചെയ്യുന്നത്.അനാവശ്യമായി സംഘര്‍ഷമുണ്ടാക്കി രാജ്യത്തിന്റെ വികനം മുടക്കാന്‍ സാധിക്കില്ല.തങ്ങളുടെ നിലപാട് എന്താണോ അവിടെത്തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും ഇ പി ജയരാന്‍ പറഞ്ഞു.

Tags: