കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

ഇന്നലെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാണ്.രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നുവെങ്കിലും ഇന്ന് രാവിലെ വെന്റിലേറ്റര്‍ നീക്കിയിട്ടുണ്ട്.രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ശ്വാസകോശത്തില്‍ അണുബാധയുണ്ട്

Update: 2019-04-09 06:27 GMT

കൊച്ചി: ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍.ഇന്നലെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാണ്.രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നുവെങ്കിലും ഇന്ന് രാവിലെ വെന്റിലേറ്റര്‍ നീക്കിയിട്ടുണ്ട്.രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.നേരത്തെ കെ എം മാണിയെ ആശൂപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും തരാറിലായിരുന്നു.ഇതേ തുടര്‍ന്ന് ഡയാലിസിസ് നടത്തിവരികയാണ്.കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ഇന്ന് രാവിലെ കെ എം മാണിയെ സന്ദര്‍ശിച്ചു. പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.കെ എം മാണി തന്നെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ ശ്വാസകോശത്തില്‍ അണുബാധയുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ്.നാളുകളായി കെ എം മാണി ശ്വാസകോശ രോഗ ബാധിതനാണ്.ഇത് അടുത്തകാലത്തായി മൂര്‍ച്ഛിക്കുകയായിരുന്നു.

Tags:    

Similar News