കാരുണ്യ പദ്ധതി: നീട്ടുമെന്ന് ആവര്‍ത്തിച്ച് ശൈലജ; ഇല്ലെന്ന് തോമസ് ഐസക്

പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ചു നടത്തിയിട്ടും പ്രയോജനമുണ്ടായില്ല.

Update: 2019-07-09 10:18 GMT

തിരുവനന്തപുരം: കാരുണ്യ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് ഉടന്‍ വരുമെന്നും ധനമന്ത്രാലയവുമായി ധാരണയിലെത്തിയ ശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ആവര്‍ത്തിച്ചു.

അതേസമയം, പ്രഖ്യാപനം ധനമന്ത്രി തോമസ് ഐസക് തള്ളി. പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ചു നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 30നാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കിയത്. ചികില്‍സ സഹായം ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തിയിരുന്നു. ലക്ഷങ്ങള്‍ക്ക് ആശ്രയമായ കാരുണ്യ ചികില്‍സാ പദ്ധതി അടുത്ത മാര്‍ച്ച് 31 വരെ തുടരുമെന്നാണ് ആരോഗ്യമന്ത്രി ഇന്നലെയും ഇന്നും പറഞ്ഞത്.

Tags:    

Similar News