വഞ്ചി സ്ക്വയര്‍ വീണ്ടും സമരവേദിയായി ;സിസ്റ്റര്‍ ലൂസി കളപ്പുരക്ക് പിന്തുണയുമായി കൊച്ചിയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന പേരില്‍ ഫേസ് ബൂക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സമ്മേളനം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടന്ന ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി സമ്മേളനം നടക്കുന്നത്.മാക്കാബി പ്രസിഡന്റ് യൂഹനാന്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

Update: 2019-10-12 07:25 GMT

കൊച്ചി: കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയാവശ്യപ്പെട്ട്് സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തിന് പിന്തുണയുമായെത്തിയതടക്കമുള്ള വിഷയങ്ങളില്‍ സന്യാസിനി സഭയുടെ നടപടി നേരിട്ട സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് പിന്തുണയുമായി ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന പേരില്‍ ഫേസ് ബൂക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടന്ന ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി സമ്മേളനം നടക്കുന്നത്.മാക്കാബി പ്രസിഡന്റ് യൂഹനാന്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.











സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം സമരം നടത്തി നേതാക്കളെയും സമ്മേളനത്തില്‍ ആദരിച്ചു.ഇന്ന് രാത്രി എട്ടു വരെയാണ് ഐക്യദാര്‍ഢ്യ സമ്മേളനം നടക്കുന്നത്.വിവിധ സാമൂഹ്യ,സാംസ്‌കാരിക, സംഘടനാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. തുടര്‍ന്ന് വിവിധ പ്രമേയങ്ങളും യോഗം പാസാക്കും. ഇതിനു ശേഷം തുടര്‍ സമര പ്രഖ്യാപനവും നടത്തും.വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് ബിഷപ് ഫ്രാങ്കോമുളയ്ക്കലിനെ പോലിസ് അറസ്റ്റു ചെയ്തത്. ഈ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും പങ്കെടുത്തിരുന്നു.അതേ സിസ്റ്റര്‍ ലൂസിക്കു വേണ്ടിയാണ് ഇപ്പോള്‍ വീണ്ടും ഇവിടെ സമര പന്തല്‍ ഉയര്‍ന്നിരിക്കുന്നത്.

Tags:    

Similar News