മഅ്ദനിക്ക് നീതി: മുസ്ലീം സംഘടനകൾ ഗവർണർക്ക് നിവേദനം നൽകും
സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഒപ്പിട്ട നിവേദനം ഗവര്‍ണർക്ക് സമര്‍പ്പിക്കും.
തിരുവനന്തപുരം: ബംഗളുരുവിൽ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യർഥിച്ച് കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതാക്കള്‍ ഇന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കാണും.
ഉച്ചക്ക് 12 മണിക്കാണ് സന്ദർശനം. സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഒപ്പിട്ട നിവേദനം ഗവര്‍ണർക്ക് സമര്‍പ്പിക്കും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്രത്ത്, അജ്വ സംസ്ഥാന പ്രസിഡന്റ് പി എം എസ് ആറ്റക്കോയ തങ്ങള്‍, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ മൗലവി, അഡ്വ.അക്ബര്‍ അലി, അഹമ്മദ് കബീര്‍ മൗലവി, ജമാല്‍ മുഹമ്മദ് എന്നിവർ സംഘത്തിലുണ്ടാകും.