ജിഫ്‌രി തങ്ങള്‍ക്ക് വധഭീഷണി: സിപിഎം മുതലെടുപ്പ് രാഷ്ട്രീയത്തിന് ശ്രമിക്കുന്നു - സോളിഡാരിറ്റി

മുമ്പുണ്ടായ ഒരു അനുഭവം പങ്കുവെച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്റെ സംസാരത്തെ ഏറ്റെടുത്ത് മുസ്‌ലിംകളിലെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് മന്ത്രി അബ്ദുറഹ്മാന്‍ നടത്തിയത്.

Update: 2021-12-28 16:16 GMT

കോഴിക്കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ല്യാരുടെ അനുഭവമുണ്ടാകുമെന്ന് ചിലര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ജിഫ്‌രി തങ്ങളുടെ വെളിപ്പെടുത്തലിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

മുമ്പുണ്ടായ ഒരു അനുഭവം പങ്കുവെച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്റെ സംസാരത്തെ ഏറ്റെടുത്ത് മുസ്‌ലിംകളിലെ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് മന്ത്രി അബ്ദുറഹ്മാന്‍ നടത്തിയത്.

എന്നാല്‍, മന്ത്രിയുടെ കൂടിക്കാഴ്ച വേണ്ടെന്ന നിലപാടെടുത്ത് ജിഫ്‌രി തങ്ങള്‍ തന്നെ പരാതിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും മുതലെടുപ്പ് രാഷ്ട്രീയത്തിന് പ്രസ്താവനയുമായിറങ്ങുകയാണ് ഭരണകക്ഷിയുടെ യുവജനവിഭാഗം ചെയ്യുന്നത്. അഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കുറ്റവാളികളെ ഉടന്‍ പിടിക്കുകയാണ് ചെയ്യേണ്ടത്. സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതിന് പകരം ഇടത് സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News