പ്രളയബാധിതര്‍ക്ക് ഇമാമുമാരുടെ കൈത്താങ്ങ്; കുടിവെള്ള പദ്ധതിക്കായി പൈപ്പുകള്‍ വിതരണം നടത്തി

നിലമ്പൂര്‍ മുട്ടിയേലിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദാറുല്‍ ഉലൂം ഐനുല്‍ ഹുദാ കോളജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പൈപ്പുകള്‍ വിതരണം ചെയ്തത്.

Update: 2019-03-13 08:47 GMT

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ മുട്ടിയേല്‍ നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ജംഇയ്യത് ഉലമായെ ഹിന്ദിന്റ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നിര്‍മിക്കപ്പെടുന്ന പദ്ധതിക്കായി കുടി വെള്ള പൈപ്പുകള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ മുട്ടിയേലിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ദാറുല്‍ ഉലൂം ഐനുല്‍ ഹുദാ കോളജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പൈപ്പുകള്‍ വിതരണം ചെയ്തത്. നേരത്തേ നിലമ്പൂര്‍, വയനാട് പ്രദേശങ്ങളില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നിര്‍മ്മാണം, ഭക്ഷണ-വസ്ത്ര-വീട്ടുപകരണ വിതരണം എന്നിവ നടന്നിരുന്നു.

കോളജ് പ്രിന്‍സിപ്പല്‍ മുജീബ് മൗലവി നജ്മി, ചെയര്‍മാന്‍ ഹബീബ് മൗലവി നജ്മി, സുഹൈല്‍ ഹുസ്‌നി, കോളജ് അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.




Tags:    

Similar News