സഭയുടെ വ്യാജ ഭരണഘടന കൈപുസ്തകത്തിന്റെ പേരില്‍ ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു:യാക്കോബായ സഭ

അസല്‍ ഭരണഘടന പുറത്തുവന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കാനുള്ള സാധ്യത വിനിയോഗിക്കുമെന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സുപ്രീംകോടതി അംഗീകരിച്ച സഭാ ഭരണഘടനയുടെ കൈപ്പുസ്തകം 1934 മുതല്‍ 2018 വരെ ആറുതവണ അച്ചടിച്ചതില്‍ വൈരുധ്യമുണ്ട്. നിയമാനുസൃതം നോട്ടീസ് നല്‍കി മലങ്കര അസോസിയേഷന്‍ വിളിച്ചുകൂട്ടി ഭേദഗതികള്‍ വരുത്തുന്നതിന് പകരം നിയമവിരുദ്ധമായും ഏകപക്ഷീയമായും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ആരോപിച്ചു

Update: 2019-08-30 12:53 GMT

കൊച്ചി :സുപ്രീംകോടതി വിധി നടപ്പാക്കാന്‍ 1934 ലെ അസല്‍ ഭരണഘടന ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഓര്‍ത്തഡോക്സ് വിഭാഗം അംഗീകരിക്കാത്തത് കള്ളത്തരം പുറത്തുവരുമെന്ന ഭീതി മൂലമാണെന്ന് യാക്കോബായസഭാ നേതൃത്വം. അസല്‍ ഭരണഘടന പുറത്തുവന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കാനുള്ള സാധ്യത വിനിയോഗിക്കുമെന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സുപ്രീംകോടതി അംഗീകരിച്ച സഭാ ഭരണഘടനയുടെ കൈപ്പുസ്തകം 1934 മുതല്‍ 2018 വരെ ആറുതവണ അച്ചടിച്ചതില്‍ വൈരുദ്ധ്യമുണ്ട്. നിയമാനുസൃതം നോട്ടീസ് നല്‍കി മലങ്കര അസോസിയേഷന്‍ വിളിച്ചുകൂട്ടി ഭേദഗതികള്‍ വരുത്തുന്നതിന് പകരം നിയമവിരുദ്ധമായും ഏകപക്ഷീയമായും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സഭയുടെ പേര്, തലവന്‍, പൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ച, ആത്മീയ പരമാദ്ധ്യക്ഷന്റെ പരമാധികാരങ്ങള്‍ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റം വരുത്തിയെന്നും ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ആരോപിച്ചു.

സഭയുടെ അസല്‍ ഭരണഘടനയുടെ കൈയെഴുത്തുപ്രതി ഒരുമാസം മുമ്പ് തങ്ങള്‍ക്ക് ലഭിച്ചതായി മെത്രാപ്പൊലീത്ത പറഞ്ഞു. ഇത് പരിശോധിച്ച നിലവിലെ സുപ്രിം കോടതി വിധി തിരുത്തുന്നതിനായി കോടതിയെ സമിപിക്കാനുള്ള സാധ്യത നിയമപരമായി പരിശോധിക്കും. അസല്‍ ഭരണഘന സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഭരണഘടന കൈയെഴുത്ത് പകര്‍പ്പ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യം ഓര്‍ത്തഡോക്സ് വിഭാഗം അംഗീകരിക്കാത്തത് കള്ളം പൊളിയുമെന്ന് ഭയന്നാണ്. സര്‍ക്കാരിനെ അസല്‍ കാണിക്കാന്‍ തയ്യാറാകാത്തത് നിയമത്തോടും ഭരണസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന് ഭരണഘടന നല്‍കാതെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചതെന്നും ജാസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.1934ലെ ഭരണഘടന അംഗീകരിച്ച് കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത് വസ്തുതാവിരുദ്ധമാണ്. അന്തോഖ്യാ സിംഹാസനത്തെ അംഗീകരിക്കുന്ന ഭരണഘടനയെ സ്വീകരിക്കുമെന്ന് മാത്രമാണ് കോടതിയെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.മെത്രാപ്പൊലീത്തമാരായ ഡോ. കുര്യാക്കോസ് തെയോഫിലോസ്, ഡോ. മാത്യൂസ് അന്തിമോസ്, വൈദിക ട്രസ്റ്റി സ്ളീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി സി കെ. ഷാജി, സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ്, സഭാ വര്‍ക്കിംഗ് കമ്മിറ്റിഅംഗം റോയി ഐസക്, മോന്‍സി വാവച്ചന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Similar News