സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍: ഇന്ന് തിരുവനന്തപുരത്ത് യോഗം

യോഗത്തില്‍ ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലുകളും ചര്‍ച്ചയാകും.

Update: 2019-11-30 05:29 GMT

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിന് എതിരെ തീയറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധം അറിയിച്ച് സിനിമാ ബന്ദ് നടത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

അതേസമയം യോഗത്തില്‍ ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലുകളും ചര്‍ച്ചയാകും. സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സിനിമാ മേഖലയില്‍ കൃത്യമായ പെരുമാറ്റച്ചട്ടം വേണമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: