ഐഒസി പുതുവൈപ്പ് പദ്ധതി:യഥാര്‍ഥ അപകടസാധ്യത കമ്പനി മറച്ചുവെച്ചുവെന്ന് യു എന്‍ പരിസ്ഥിതി വിഭാഗം മുന്‍ ഉപദേഷ്ടാവ് സാഗര്‍ ധാര

നിര്‍ദിഷ്ട പുതുവൈപ്പ് എല്‍പിജി പദ്ധതിയുടെ അപകടസാധ്യത ഐഒസി അവകാശപ്പെടുന്നതിലും ഏറെ കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. പദ്ധതി പ്രദേശത്തു അപകടമുണ്ടായാല്‍ അത് ബാധിക്കുന്ന സ്ഥലം കമ്പനി അവകാശപ്പെടുന്നതിലും പല മടങ്ങു അധികമാണെന്നും, ഫോര്‍ട്ടു കൊച്ചി, വൈപ്പിന്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ അപകടപരിധിയില്‍ ഉള്‍പ്പെടുമെന്നുമാണ് സാഗര്‍ ധാരയുടെ കണ്ടെത്തല്‍.ഇത് കമ്പനി പറയുന്നതിലും 25 ഇരട്ടി അധികമാണെന്നും സാഗര്‍ ധാര പറയുന്നു..പുതുവൈപ്പില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണ-പ്രകൃതിവാതകസംഭരണശാലകള്‍ക്കു ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് കമ്പനിയുടെ സുരക്ഷാ പഠനത്തില്‍ സൂചിപ്പിച്ചിട്ടു പോലുമില്ലെന്ന് സാഗര്‍ ധാര പറയുന്നു

Update: 2019-11-07 15:07 GMT

കൊച്ചി: നിര്‍ദിഷ്ട പുതുവൈപ്പ് എല്‍പിജി സംഭരണശാലയുടെ യഥാര്‍ഥ അപകട സാധ്യത കമ്പനി മറച്ചുവെച്ചുവെന്ന ആരോപണവുമായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാന ഫൌണ്ടേഷന്‍ മേധാവിയും സുരക്ഷാ വിദഗ്ധനും യു എന്‍ പരിസ്ഥിതി വിഭാഗത്തിന്റെ മുന്‍ ഉപദേഷ്ടാവുമായ സാഗര്‍ ധാര.നിര്‍ദിഷ്ട പുതുവൈപ്പ് എല്‍പിജി പദ്ധതിയുടെ അപകടസാധ്യത ഐഒസി അവകാശപ്പെടുന്നതിലും ഏറെ കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. പദ്ധതി പ്രദേശത്തു അപകടമുണ്ടായാല്‍ അത് ബാധിക്കുന്ന സ്ഥലം കമ്പനി അവകാശപ്പെടുന്നതിലും പല മടങ്ങു അധികമാണെന്നും, ഫോര്‍ട്ടു കൊച്ചി, വൈപ്പിന്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ അപകടപരിധിയില്‍ ഉള്‍പ്പെടുമെന്നുമാണ് സാഗര്‍ ധാരയുടെ കണ്ടെത്തല്‍.ഇത് കമ്പനി പറയുന്നതിലും 25 ഇരട്ടി അധികമാണെന്നും സാഗര്‍ ധാര പറയുന്നു.

.പുതുവൈപ്പില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണ-പ്രകൃതിവാതകസംഭരണശാലകള്‍ക്കു ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് കമ്പനിയുടെ സുരക്ഷാ പഠനത്തില്‍ സൂചിപ്പിച്ചിട്ടു പോലുമില്ലെന്ന് സാഗര്‍ ധാര പറയുന്നു. കമ്പനിയുടെയും അവരുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെയും ഭാഗത്തു നിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരുന്നതെന്നും, അതുകൊണ്ടുതന്നെ പദ്ധതിയുടെ സുരക്ഷാപഠനം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം കൂടിയായ പിഡിഐഎല്‍ന് കുറഞ്ഞത് പത്തു കോടി രൂപയെങ്കിലും പിഴ ചുമത്തുകയും കരിമ്പട്ടികയില്‍ പെടുത്തുകയുമാണ് അധികാരികള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പദ്ധതിപ്രദേശത്തു ഉണ്ടാവുന്ന ഏതൊരപകടവും പരമാവധി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശം (മാക്‌സിമം ഹസാര്‍ഡ് സോണ്‍) മൂന്നു മുതല്‍ മൂന്നര കിലോമീറ്റര്‍ ചുറ്റളവിലാണ്.എന്നാല്‍ കമ്പനി അവകാശപ്പെടുന്നത് ഇത് 600-700 മീറ്ററിലധികം ഇല്ലെന്നാണ്.

കമ്പനിയുടെ അപകടസാധ്യതാ പഠനത്തിലെ പ്രകടമായ ഒരു പിഴവ്, അത് പദ്ധതിക്കുവേണ്ടി നിര്‍മിച്ച ജെട്ടിയില്‍ നിന്നും സംഭരണശാലയിലേക്കുള്ള 2.8 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്ലൈനില്‍ നിന്നുംവാതകച്ചോര്‍ച്ചയുണ്ടാവാനുള്ള സാധ്യത പരിഗണിച്ചിട്ടേ ഇല്ല എന്നതാണ്. ഇത് ഉള്‍പ്പെടുത്തിയാല്‍ പദ്ധതിയുടെ അപകടസാധ്യതാ പ്രദേശം പല മടങ്ങു വലുതാവുമെന്നും അദ്ദേഹം പറയുന്നു.പൈപ്പുലൈനും ജെട്ടിയുമടക്കം കണക്കുകൂട്ടുമ്പോള്‍ പദ്ധതിയുടെ പരമാവധി അപകടസാധ്യതാ പ്രദേശം 50 ചതുരശ്ര കിലോമീറ്ററോളം വരുമെന്നാണ് സെറാന ഫൗണ്ടേഷന്റെ പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍ കമ്പനിയുടെ കണക്കില്‍ ഇത് വെറം രണ്ടു ചതുരശ്ര കിലോമീറ്ററില്‍ താഴെയാണ്.ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് രാജ്യത്തു കമ്പനികളും വിദഗ്ധരും പരിസ്ഥിതിയും ജനങ്ങളുടെ സുരക്ഷയും പരിഗണിക്കുക പോലും ചെയ്യുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യത്തില്‍ പൊതുമേഖലയുംസ്വകാര്യമേഖലയും തമ്മില്‍ കാര്യമായ വ്യത്യാസം ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

സെറാന ഫൌണ്ടേഷന്റെ പഠന റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന്് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമതി ചെയര്‍മാന്‍ എം ബി ജയഘോഷ് വ്യക്തമാക്കി.പദ്ധതി, വൈപ്പിന്‍ ദ്വീപിന്റെ ജൈവ ആവാസവ്യവസ്ഥയേയും മത്സ്യബന്ധനം അടക്കമുള്ള പരമ്പരാഗത തൊഴില്‍ മേഖലയെയും തകര്‍ക്കുന്നതിലുപരി ജനങ്ങളുടെ ജീവനും സ്വത്തിനും ഉയര്‍ത്തുന്ന ഭീഷണി ഐഒസി ബോധപൂര്‍വം മറച്ചുവയ്ക്കുന്നതായും എം ബി ജയഘോഷ് പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അപകടസാധ്യതാ പഠനവും ദുരന്ത നിവാരണ രൂപരേഖയും ജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടില്ലെന്നും ജയഘോഷ് കൂട്ടിച്ചേര്‍ത്തു. കെ സമര സമിതി നേതാവ് എസ് മുരളിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News