ഐഒസി: അരുപ് സിന്‍ഹ ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന കേരള എന്നിവയാണ് ദക്ഷിണമേഖലയിലുള്ളത്. മാനവ വിഭവശേഷി, ധനകാര്യം, പ്രൊഡക്ട് ലോജിസ്റ്റിക്‌സ്, കരാറുകള്‍, കരുതലും സുരക്ഷയും, ഏവിയേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയുടെ ചുമതലയ്ക്ക് പുറമേ ദക്ഷിണ സംസ്ഥാനങ്ങളുടെ ഓയില്‍ ആന്റ് ഗ്യാസ് മേഖലയുടെ റീജ്യണല്‍ ലെവല്‍ കോ-ഓര്‍ഡിനേറ്ററായും അരുപ് സിന്‍ഹ പ്രവര്‍ത്തിക്കും

Update: 2019-08-05 10:57 GMT

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി) ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടറായി (റീജ്യണല്‍ സര്‍വീസസ്) അരുപ് സിന്‍ഹ ചുമതലയേറ്റു. തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന കേരള എന്നിവയാണ് ദക്ഷിണമേഖലയിലുള്ളത്. മാനവ വിഭവശേഷി, ധനകാര്യം, പ്രൊഡക്ട് ലോജിസ്റ്റിക്‌സ്, കരാറുകള്‍, കരുതലും സുരക്ഷയും, ഏവിയേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയുടെ ചുമതലയ്ക്ക് പുറമേ ദക്ഷിണ സംസ്ഥാനങ്ങളുടെ ഓയില്‍ ആന്റ് ഗ്യാസ് മേഖലയുടെ റീജ്യണല്‍ ലെവല്‍ കോ-ഓര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിക്കും. ലക്‌നൗ സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റില്‍ പി ജി സ്വന്തമാക്കിയ സിന്‍ഹയ്ക്ക് പെട്രോളിയം രംഗത്ത് മൂന്നുപതിറ്റാണ്ടത്തെ അനുഭവസമ്പത്തുണ്ട്. ഗ്രാമീണ യുവാക്കള്‍ക്ക് ഇലക്ട്രിക്കല്‍, പ്ലംബിംഗ് മേഖലകളില്‍ ജോലി ലഭ്യമാക്കാനായി തൊഴില്‍ പരിശീലനം നല്‍കുന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (ഭുവനേശ്വര്‍) രൂപീകരണത്തില്‍സിന്‍ഹ മികച്ച പങ്ക് വഹിച്ചിരുന്നു.

Tags:    

Similar News