പൗരത്വ ഭേദഗതി നിയമം: ഐഎന്‍എല്‍ രാജ്ഭവന്‍ മാര്‍ച്ച് 11ന്

രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Update: 2020-01-09 07:54 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഉപേക്ഷിക്കുക, ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യരുത്, മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) 11 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, നാസര്‍കോയ തങ്ങള്‍, അഹമ്മദ് ദേവര്‍ കോവില്‍, എ പി കോയ എന്നിവര്‍ പങ്കെടുത്തു.




Tags: