കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍

തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചിക്കോട് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

Update: 2019-05-14 20:12 GMT

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കനാലില്‍നിന്ന് കണ്ടെത്തി. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചിക്കോട് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബാലരാമപുരം പോലിസ് അന്വേഷണം ആരംഭിച്ചു.  

Tags: