ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും

ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് ഫോണ്‍. 0484 2361549.രക്തദാതാക്കളും, ആവശ്യമുള്ളവരും ബ്ലഡ് ബാങ്കിനെ സമീപിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. രക്തദാനത്തിന് തല്‍പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍, സംഘടനാ ഭാരവാഹികള്‍, വോളന്ററി ബ്ലഡ് ദാതാക്കള്‍ എന്നിവര്‍ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടണം.രക്തദാനം നിര്‍വ്വഹിക്കുന്നതിന് വാഹനസൗകര്യം ഇല്ലാത്തവര്‍ക്ക് ബ്ലഡ് ബാങ്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.

Update: 2020-03-23 16:19 GMT

കൊച്ചി : മഹാരാജാസ് കോളജിന് പുറകുവശം ടി ഡി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും. രക്തദാതാക്കളും, ആവശ്യമുള്ളവരും ബ്ലഡ് ബാങ്കിനെ സമീപിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. രക്തദാനത്തിന് തല്‍പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍, സംഘടനാ ഭാരവാഹികള്‍, വോളന്ററി ബ്ലഡ് ദാതാക്കള്‍ എന്നിവര്‍ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

രക്തദാനം നിര്‍വ്വഹിക്കുന്നതിന് വാഹനസൗകര്യം ഇല്ലാത്തവര്‍ക്ക് ബ്ലഡ് ബാങ്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. കൊറോണ നിര്‍വ്യാപാനത്തിനായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം ഐ ജുനൈദ് റഹ്മാന്‍ അറിയിച്ചു. ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് ഫോണ്‍. 0484 2361549. 

Tags: