ആലപ്പുഴയില്‍ വാറ്റ് നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2021-06-12 02:53 GMT

ആലപ്പുഴ: എടത്വയില്‍ വാറ്റ് നിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്ത് വന്‍ശേഖരം പിടിച്ചു. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍ (48), കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

വാറ്റ് നിര്‍മാണകേന്ദ്രത്തില്‍നിന്നും 120 ലിറ്റര്‍ കോടയും മൂന്ന് ഗ്യാസ് സിലിണ്ടറുകളും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലിസ് നടത്തുന്ന മിന്നല്‍പരിശോധനയില്‍ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.

Tags: