അനധികൃതമായി വില്‍പന നടത്തിയ 500 പായ്ക്കറ്റ് വിദേശ സിഗരറ്റ് എക്‌സൈസ് പിടിച്ചു; നാലു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു എക്‌സൈസിന്റെ നേതൃത്വത്തല്‍ റെയിഡ് നടത്തിയത്.ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവാദമില്ലാത്തെ സിഗരറ്റുകളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു

Update: 2020-01-23 10:38 GMT

കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍ വഴി അനധികൃതമായി വില്‍പന നടത്തിയ 500 പായ്ക്കറ്റ് വിദേശ സിഗരറ്റ് എക്‌സൈസ്് പിടികൂടി.നാലു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു എക്‌സൈസിന്റെ നേതൃത്വത്തല്‍ റെയിഡ് നടത്തിയത്.

ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവാദമില്ലാത്തെ സിഗരറ്റുകളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.സാധാരണ സിഗരറ്റ് പാക്കറ്റുകള്‍ക്കു മുകളില്‍ പതിക്കാറുള്ള ചിത്രങ്ങള്‍ അടക്കമുള്ള മുന്നറിയിപ്പുകളും ഈ സിഗരറ്റ് പാക്കറ്റുകളില്‍ ഇല്ലെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. പല ഫ്‌ളേവറുകളിലുള്ള സിഗരറ്റുകളാണ് പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നത് ഇതില്‍ സാധാരണ സിഗരറ്റിലുള്ളതിനേക്കാള്‍ നിക്കോട്ടിന്റെ അളവ് കൂടുതലാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

Tags:    

Similar News