ഇടുക്കിയിലെ ഭൂപ്രശ്നം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു

ഡിസംബർ 17ന് രാവിലെ 10.30ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം.

Update: 2019-12-01 09:30 GMT

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമിപ്രശ്നം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ഡിസംബർ 17ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം.

അതേസമയം, ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ കട്ടപ്പനയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജോസ് കെ മാണി എം.പി സമരം ഉദ്ഘാടനം ചെയ്തു.

1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ആഗസ്ത് 22ന് സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പൂർണമായി പിൻവലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഈ വിഷയം യുഡിഎഫ് ഉന്നയിച്ചിരുന്നു. തുടർന്ന് സർവകക്ഷിയോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

Tags: