മഅ്ദനിയുടെ മോചനത്തിന് പുതിയ സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രതീക്ഷ; മകന്‍

ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും സലാഹുദ്ധീന്‍ അയ്യൂബി പറഞ്ഞു.

Update: 2023-05-17 10:54 GMT

കൊച്ചി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന് മകന്‍ അഡ്വ.സലാഹുദ്ധീന്‍ അയ്യൂബിയുടെ ആരോപണം. ബെംഗളൂരു കേസിലും മഅ്ദനി കുറ്റവിമുക്തനായി തിരിച്ചുവരുമെന്നും കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്തസമ്മേളനത്തില്‍ മകന്‍ അഡ്വ.സലാഹുദ്ധീന്‍ അയ്യൂബി പറഞ്ഞു. പുതിയ കര്‍ണാടക സര്‍ക്കാര്‍ സഹായകരമായ ഇടപെടല്‍ നടത്തുമെന്ന് കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.മഅ്ദനിയെ നാട്ടിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും സലാഹുദ്ധീന്‍ അയ്യൂബി പറഞ്ഞു. വലിയ തുക മഅ്ദനിയുടെ സുരക്ഷക്കായി നല്‍കണമെന്ന് പറയുന്നത് അനീതിയാണെന്നും

മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും മകന്‍ അഡ്വ. സലാഹുദ്ധീന്‍ അയ്യൂബി വ്യക്തമാക്കി. അതേസമയം, കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുള്‍പ്പെടെ നാലു പേരെ വെറുതെ വിട്ടിരുന്നു.

എ.ടി മുഹമ്മദ് അഷ്റഫ് മാറാട്, എം.വി സുബൈര്‍ പയ്യാനക്കല്‍, അയ്യപ്പന്‍, അബ്ദുല്‍ നാസര്‍ മദനി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ വിധി. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസ്. കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.







Tags:    

Similar News