പോലിസ് അതിക്രമങ്ങള്‍ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന്റെ പശ്ചാതലത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പോലിസ് കംപ്ലെയ്ന്റ്അതോറിറ്റിയിലെ നിയമനങ്ങള്‍ സുപ്രീംകോടതി വിധി പ്രകാരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

Update: 2019-07-17 03:30 GMT

കൊച്ചി: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പോലിസ് അതിക്രമങ്ങള്‍ക്കെതിരേ സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന്റെ പശ്ചാതലത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

പോലിസ് കംപ്ലെയ്ന്റ്അതോറിറ്റിയിലെ നിയമനങ്ങള്‍ സുപ്രീംകോടതി വിധി പ്രകാരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

Tags: