മധ്യവേനല്‍ അവധി: ഹൈക്കോടതി ഏപ്രില്‍ 16 ന് അടയ്ക്കും

മെയ് 20 ന് കോടതി തുറക്കും. ഹൈക്കോടതി അവധി നേരത്തെയാക്കിയെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു.

Update: 2019-04-02 14:02 GMT

കൊച്ചി: ഹൈക്കോടതിയും മറ്റു സിവില്‍ കോടതികളും മധ്യവേനല്‍ അവധിക്കായി ഏപ്രില്‍ 16 ന് അടയ്ക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.മെയ് 20 ന് കോടതി തുറക്കും. ഹൈക്കോടതി അവധി നേരത്തെയാക്കിയെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു.കീഴ്‌കോടതികളില്‍ അഭിഭാഷകര്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ ഗൗണ്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

Tags:    

Similar News