ടെലഗ്രാം ആപ്ലിക്കേഷന്‍ നിരോധിക്കണമെന്ന് ഹരജി;ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി

സമാനമായ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് കരട് നിയമം തയാറാക്കി വരികയാണന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു . മുന്നാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ളരു ലോ സ്‌കുളിലെ വിദ്യാര്‍ഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്

Update: 2019-10-04 12:41 GMT

കൊച്ചി: സോഷ്യല്‍ മീഡിയയിലെ വിഡിയോ ആപ്ലിക്കേഷനായ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി . സമാനമായ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് കരട് നിയമം തയാറാക്കി വരികയാണന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു . മുന്നാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ളരു ലോ സ്‌കുളിലെ വിദ്യാര്‍ഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്നതാണന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News