കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമേ പ്രസാദ നിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കാറുള്ളുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2020-21 വര്‍ഷം നിര്‍മിച്ച ശര്‍ക്കരയാണ് അരവണയ്ക്കും അപ്പത്തിനുമായി നിലവില്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Update: 2021-11-18 15:02 GMT

കൊച്ചി:കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമേ പ്രസാദ നിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കാറുള്ളൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സന്നിധാനത്ത് ഉപയോഗശൂന്യമായ ശര്‍ക്കര ഉപയോഗിയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

2020-21 വര്‍ഷം നിര്‍മിച്ച ശര്‍ക്കരയാണ് അരവണയ്ക്കും അപ്പത്തിനുമായി നിലവില്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.പരിശോധനയില്‍ നിശ്ചിത ഗുണനിലവാരുണ്ടെന്ന് തെളിയിയ്ക്കുന്ന ശര്‍ക്കരയടക്കമുള്ള സാമഗ്രികള്‍ സന്നിധാനത്ത് ഉപയോഗിക്കാറുള്ളൂ. നിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് അരവണ പ്രസാദം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹരജിക്കാരന് എതൃകക്ഷികളുടെ വാദത്തില്‍ എതിര്‍പ്പുകളുണ്ടെങ്കില്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ അറിയിക്കാമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Tags:    

Similar News