സാങ്കേതിക സര്‍വ്വകലാശാല ബി ടെക് പരീക്ഷ നടത്താമെന്ന് ഹൈക്കോടതി

എട്ടു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് പരീക്ഷ തടഞ്ഞത്. ഈ ഉത്തരവ് ചോദ്യം ചെയ്തു സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് നടപടി.

Update: 2021-07-28 12:07 GMT

കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. എട്ടു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് പരീക്ഷ തടഞ്ഞത്. ഈ ഉത്തരവ് ചോദ്യം ചെയ്തു സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് നടപടി.

ഇനിയുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താന്‍ കോടതി സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കി. കോടതി വിധിയെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സര്‍വ്വകലാശാല അറിയിച്ചു.

യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് ബി ടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് പരീക്ഷകള്‍ എല്ലാം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍ 2020ലെ യുജിസി മാര്‍ഗരേഖ പ്രകാരം ഓണ്‍ലൈന്‍ ആയോ, അതിന് സൗകര്യമില്ലെങ്കില്‍ ഓഫ് ലൈന്‍ ആയോ പരീക്ഷ നടത്താന്‍ അനുമതിയുണ്ടെന്ന സര്‍വ്വകലാശാല വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

Tags: