പൊതുജനങ്ങളെ എടാ,പോടാ വിളി പോലിസ് നിര്‍ത്തണം ; മാന്യമായി ഇടപെടണം: ഹൈക്കോടതി

ഭാഷ ഉപയോഗിക്കുമ്പോള്‍ പോലിസ് അതിര് കടക്കരുത്‌.ജനങ്ങളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണം

Update: 2021-09-03 15:58 GMT

കൊച്ചി: പൊതുജനങ്ങളെ എടാ,പോടാ വിളി പോലിസ് നിര്‍ത്തണമെന്നു ഹൈക്കോടതി. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായി ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്.  ഭാഷ ഉപയോഗിക്കുമ്പോള്‍ അതിര് കടക്കരുതെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു ജനങ്ങളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News