പട്ടയം റദ്ദാക്കിയ ഭൂമിയില്‍ ക്വാറി: ന്യുനപക്ഷ കമ്മീഷന്‍ ഉത്തരവ ഹൈക്കോടതി റദ്ദാക്കി

തൃശൂര്‍ വലക്കാവ് ഗ്രാനൈറ്റ്‌സിനു കൈവശാവകാശ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും നല്‍കാന്‍ നിര്‍ദ്ദേശിച്ച ന്യുനപക്ഷ കമ്മീഷന്‍ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്‍ ഉത്തരവ് അധികാരപരിധിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

Update: 2019-01-03 14:23 GMT

കൊച്ചി: പട്ടയം റദ്ദാക്കിയ ഭൂമിയില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യു രേഖകള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചു ഉത്തരവിടാനുള്ള അധികാരം ന്യുനപക്ഷ കമ്മീഷനു അധികാരമില്ലെന്നു ഹൈക്കോടതി. തൃശൂര്‍ വലക്കാവ് ഗ്രാനൈറ്റ്‌സിനു കൈവശാവകാശ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും നല്‍കാന്‍ നിര്‍ദ്ദേശിച്ച ന്യുനപക്ഷ കമ്മീഷന്‍ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്‍ ഉത്തരവ് അധികാരപരിധിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. പട്ടയം റദ്ദാക്കിയ ഭൂമിയില്‍ പല ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ തന്നോട് വിവേചനം കാണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ക്വാറി ഉടമ ജെന്നി ജോണ്‍ ന്യുനപക്ഷ കമീഷനു നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ ഉത്തരവിട്ടത്. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടു തദ്ദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്വാറിയുടെ പ്രവര്‍ത്തനം റവന്യു വകുപ്പു തടഞ്ഞതെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.







Tags:    

Similar News