ചന്ദ്രബോസിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി നിഷാമിന്റെ ഹരജി ഹൈക്കോടതി തള്ളി

വിചാരണക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കിയത്.വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്

Update: 2022-09-16 06:14 GMT

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി നിഷാമിന്റെ അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  തള്ളി. വിചാരണക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കിയത്.വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

2015 ജനുവരി 29നാണ് ഫ് ളാറ്റിലെ സെക്യൂരിറ്റി ജീനവക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.പുലര്‍ച്ചയോടെ ഫ് ളാറ്റിലെത്തിയ നിഷാമിന് ഗേറ്റ് തുറുന്നു നല്‍കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു കൊലപാതകം.കേസിന്റെ വിചാരണ വേളയില്‍ നിഷാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതി നിഷാമിന് ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചത്.

Tags:    

Similar News